നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റെന്ന ലീഗിന്റെ ആവശ്യം ചര്‍ച്ചയിലൂടെ തീരുമാനിക്കും – കെ സി വേണുഗോപാല്‍

29

കണ്ണൂർ : നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റെന്ന ലീഗിന്റെ ആവശ്യം ചര്‍ച്ചയിലൂടെ തീരുമാനിക്കുമെന്നും കേരളത്തില്‍ തന്റെ പേരില്‍ ഗ്രൂപ്പ് സജീവമെന്ന പ്രചാരണം അടിസ്ഥാന രഹിതമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ വ്യക്തമാക്കി. സോളാറില്‍ സി ബി ഐ വന്നാല്‍ അന്വേഷണത്തെ തടസപ്പെടുത്തില്ല. തനിക്കെതിരായ ലൈംഗിക ആരോപണം 2014ല്‍ ജനം തളളിയതാണെന്നും വേണുഗോപാല്‍ അവകാശപ്പെട്ടു.കെ സി വേണുഗോപാല്‍. സ്ഥാനാര്‍ത്ഥി നി‍ര്‍ണയത്തില്‍ ഹൈക്കമാന്‍ഡ് ഇടപെടലുണ്ടാകില്ല.

രാഷ്ട്രീയ പ്രേരിതമായി പെരുമാറുമെന്ന പ്രതീക്ഷയിലാണ് സി ബി ഐയെ കേസ് ഏല്‍പ്പിച്ചത്. എ ഐ സി സിയില്‍ അദ്ധ്യക്ഷനെച്ചൊല്ലി ഭിന്നതയുണ്ടെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. അക്കാര്യങ്ങളൊക്കെ മാധ്യമ സൃഷ്‌ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

NO COMMENTS