കണ്ണൂര്‍ : വ്യാജ രേഖ ചമച്ച് പി.എച്ച്.ഡി സന്പാദിച്ചു വെന്ന് ചൂണ്ടിക്കാട്ടി സര്‍കലാശാല വൈസ് ചാന്‍സലര്‍ അബ്ദുള്‍ ഖാദര്‍ മങ്ങാടിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. തലശ്ശേരി വിജിലന്‍സ് കോടതിയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. സര്‍വകലാശാല ലൈബ്രേറിയന്‍ സുരേന്ദ്രന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മുന്‍പ് പരാതി പരിഗണിച്ച കോടതി വിജിലന്‍സ് ഡിവൈ എസ്പിയോട് ത്വരിതാന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, വൈസ് ചാന്‍സലറെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ടാണ് അന്ന് സമര്‍പ്പിച്ചിരുന്നത്. അന്വേഷണത്തില്‍ തന്‍റെ പക്കലുള്ള വസ്തുതാപരമായ തെളിവുകള്‍ അന്വേഷണസംഘം പരിഗണിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സുരേന്ദ്രന്‍ വീണ്ടും കോടതിയെ സമീപിച്ചപ്പോഴാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതിനിടെ, അബ്ദുള്‍ ഖാദര്‍ മാങ്ങാട് വ്യാജ രേഖകള്‍ ചമച്ചാണ് പി.എച്ച്.ഡി നേടിയതെന്ന് ആരോപിച്ച് ഇടത് സംഘടനകള്‍ പ്രക്ഷോഭം നടത്തിയിരുന്നു.