തിരുവനന്തപുരം: കനോലി കനാല്‍ നവീകരണത്തിന് സംസ്ഥാന സര്‍ക്കാരിന്‍റെ വിപുലമായ പദ്ധതി. ജലഗതാഗതം, സൗന്ദര്യവത്കരണം എന്നിവ കൂടി അടങ്ങിയ പദ്ധതിക്ക് 1,100 കോടി രൂപയാണു ചെലവ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. പശ്ചിമതീര കനാലുകള്‍ വഴി തുറമുഖങ്ങളെയും വിനോദസഞ്ചാര കേന്ദ്രങ്ങളെയും ബന്ധിപ്പിക്കാനാകുമെന്നും എ. പ്രദീപ്കുമാറിന്‍റെ ഉപക്ഷേപത്തിനുള്ള മറുപടിയില്‍ മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോടിന്‍റെ നഗരസൗന്ദര്യം വര്‍ധിപ്പിക്കാനും വല്ലാര്‍പാടത്തേുള്ള ചരക്കുഗതാഗതം സാധ്യമാക്കാനും കനോലി കനാല്‍ നവീകരണം ഉപകരിക്കും.
കനോലി കനാലിന്‍റെ സംരക്ഷണ ഭിത്തി പലയിടത്തും തകര്‍ന്നുകിടക്കുന്നു. മഴവെള്ളം കനാലിലേക്ക് എത്തുന്നു. കനാലില്‍ മാലിന്യ നിക്ഷേപം കൂടുതലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കരിന്പയില്‍ വൈദ്യുതി ബോര്‍ഡ് സെക്ഷന്‍ ഓഫീസ് പ്രായോഗികമല്ലെന്ന് കെ.വി. വിജയദാസിനെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. പുതിയ തസ്തിക സൃഷ്ടിക്കുന്നതിനു നിയന്ത്രണമുണ്ട്. നിലവിലെ ഓഫീസുകള്‍ പുനഃക്രമീകരിച്ച് കാര്യക്ഷമത വര്‍ധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.