കാണ്‍പൂര്‍ ജില്ലാ മജിസ്ട്രേറ്റ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍

170

ന്യൂഡല്‍ഹി: കാണ്‍പൂര്‍ ജില്ലാ മജിസ്ട്രേറ്റ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍. സര്‍ക്ക്യൂട്ട് ഹൗസ് കോളനിയിലെ വീട്ടിലാണ് പ്രതിഭ ഗൗതത്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് പ്രാഥമിക അന്വേഷണം നടത്തി.
കൈഞരന്പ് മുറിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യ എന്ന സാധ്യതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നതെന്ന് പോലീസ് അറിയിച്ചു. എന്നാല്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണം ലഭ്യമാകു.

NO COMMENTS

LEAVE A REPLY