ലക്നൗ: കാണ്‍പൂര്‍ ട്രെയിനപകടം പ്രഷര്‍ കുക്കര്‍ബോംബ് പൊട്ടിത്തെറിച്ചതു മൂലമെന്ന് പൊലീസ്. . സംഭവത്തില്‍ അറസ്റ്റിലായ മൂന്നു പേര്‍ ട്രാക്ക് തകര്‍ക്കാന്‍ ഉപയോഗിച്ചത് പ്രഷര്‍ കുക്കര്‍ ബോംബാണെന്ന് ചോദ്യംചെയ്യലില്‍ തെളിഞ്ഞു.പാകിസ്താന് രഹസ്യാന്വേഷണ ഏജന്‍സി െഎ.എസ്.െഎയാണെന്ന സംശയം ബലപ്പെടുന്നു. അറസ്റ്റിലായ മോത്തിലാല്‍ പാസ്വാന്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട് യു.പി എടിഎസാണ് കേസ് അന്വേഷിക്കുന്നത്. 10 ലിറ്റര്‍ പ്രഷര്‍ കുക്കറിനുള്ളില്‍ സ്ഫോടകവസ്തുക്കള്‍ നിറച്ച് ട്രാക്കില്‍ വച്ചത്. കഴിഞ്ഞ നവംബറിലുണ്ടായ അപകടത്തില്‍ ഇന്‍ഡോര്‍-പട്ന എക്സ്പ്രസിന്റെ 14 കോച്ചുകളാണ് പാളം തെറ്റിയത്.ഉമാ ശങ്കര്‍, മുകേഷ് യാദവ് എന്നിവരാണ് പോലീസ് പിടിയിലുള്ള മറ്റ് രണ്ട് പേര്‍. മോത്തിലാല്‍ പാസ്വാന്‍, ഉമ ശങ്കര്പേട്ടല്, മുകേഷ്യാദവ് എന്നിവരാണ് ഇൗ ആഴ്ച ആദ്യം അറസ്റ്റിലായത്. ബീഹാറിലെ ചമ്ബാരന്‍ ജില്ലയില്‍ നിന്ന് ഒരു കൊലപാതക കേസില്‍ അറസ്റ്റിലായ ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ഐഐഎയ്ക്കു വേണ്ടി ഇന്ത്യന്‍ റെയില്‍വേയെ ലക്ഷ്യംവച്ച വിവരം പുറത്തായത്. ഡിസംബര്‍ 28ന് മറ്റൊരു അപകടം കൂടി ഇവര്‍ ആസൂത്രണം ചെയ്തിരുന്നെന്ന് മോതിലാല്‍ പാസ്വാന്‍ പറഞ്ഞു. ബ്രിജ് കിഷോര്‍ ഗിരി എന്നയാളുടെ നേതൃത്വത്തില്‍ ഏഴുപേര്‍ ചേര്‍ന്നാണ് സംഭവം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. ബ്രിജ് കിഷോര്‍ ഗിരി നിലവില്‍ നേപ്പാള്‍ പൊലീസ് കസ്റ്റഡിയിലാണ്. സംഭവത്തെകുറിച്ച് കൂടുതല്‍ അന്വേഷണം തുടരുമെന്ന് ഉത്തര്‍ പ്രദേശ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് അറിയിച്ചു.150 പേരുടെ മരണത്തിനിടയാക്കിയ കാണ്‍പൂര്‍ ട്രെയിനപകടം അട്ടിമറിമറിയാണെന്ന വിവരം ഇവരില്‍ നിന്ന് ലഭിക്കുന്നത്.എടിഎസ് വീണ്ടും അപകടസ്ഥലത്ത് ഫോറന്‍സിക് പരിശോധന നടത്താന്‍ ഒരുങ്ങുകയാണ്.