വീട്ടിൽ ശുചിമുറിയുണ്ടെങ്കിൽ പുതുച്ചേരിയിൽ കബാലി ടിക്കറ്റ് സൗജന്യമായി നൽകുന്നു

260

പുതുച്ചേരിയിൽ സെല്ലിപ്പേട്ട് ഗ്രാമത്തിലെ ജനങ്ങൾക്കു സർക്കാർ തന്നെയാണു കബാലി ടിക്കറ്റ് സൗജന്യമായി നൽകുന്നത്. ഒറ്റ ഉപാധി മാത്രം; വീട്ടിൽ ശുചിമുറിയുണ്ടായിരിക്കണം. സെല്ലിപ്പേട്ട് ഗ്രാമത്തിലെ 772 വീടുകളിൽ 447 എണ്ണത്തിലും ശുചിമുറി ഇല്ല. തുടർന്നാണു ലഫ്. ഗവർണർ കിരൺ ബേദിയുടെ നേതൃത്വത്തിൽ പദ്ധതി ആവിഷ്കരിച്ചത്. പുതിയതായി ശുചിമുറി നിർമിച്ച 140 കുടുംബങ്ങൾക്കാണു ബേദി ഉൾപ്പെടെയുള്ളവർ സ്വന്തം വേതനത്തിൽ നിന്നു സംഭാവന നൽകിയ പണം സ്വരൂപിച്ചു രൂപംനൽകിയ ഫണ്ടിൽ നിന്നു ‘കബാലി’ ടിക്കറ്റുകൾ വാങ്ങി നൽകുക.

NO COMMENTS

LEAVE A REPLY