മയക്കു മരുന്ന് വില്പനയുൾപ്പടെ നിരവധി കേസുകളിലെ പ്രതിക്കെതിരെ പോലീസ് കാപ്പ ചുമത്തി

64

കാസർകോട്; മയക്കു മരുന്ന് വില്പന. വധശ്രമം തട്ടിക്കൊണ്ടു പോകൽ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ മധുർ ഉളിയത്തടുക്ക ബിലാൽ നഗറിൽ അബ്ദുൽ സമദാനി (28 )ക്കെതിരെ പോലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കളക്ടറുടെ ഉത്തരവ് പ്രകാരം കാപ്പ ചുമത്തി.

കാസറഗോഡ്, വിദ്യാനഗർ, ബദിയഡുക്ക പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത 20 കിലോ കഞ്ചാവ് പിടിച്ച കേസുമായി ബന്ധപ്പെട്ടു സമദാനി കഴിഞ്ഞ 6 മാസമായി കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുകയാണ്.

മയക്കു മരുന്ന് കേസ് ഉൾപ്പെടെ ഒന്നിൽ കൂടുതൽ കേസുകളിൽ പ്രതിയാവുന്ന മുഴുവൻ ക്രിമിനലുകൾക്കെതിരെ വരും ദിവസങ്ങളിൽ കാപ്പ പ്രകാരം നടപടി സ്വീകരിക്കാൻ റിപ്പോർട്ട്‌ നൽകുമെന്ന് കാസറഗോഡ് ഡി വൈ എസ് പി ബാലകൃഷ്ണൻ നായർ നെറ്റ് മലയാളം ന്യൂസിനോട് പറഞ്ഞു.

NO COMMENTS