കരണ്‍ ജോഹര്‍ സൈനിക ക്ഷേമനിധിയിലേക്കു നല്‍കാമെന്നേറ്റ 5 കോടി സൈന്യം സ്വീകരിക്കില്ല

245

ന്യൂഡല്‍ഹി• ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍ സൈനിക ക്ഷേമനിധിയിലേക്കു നല്‍കാമെന്നേറ്റ അഞ്ചു കോടി രൂപ സൈന്യം സ്വീകരിക്കാനിടയില്ല. കരണ്‍ ജോഹറിന്റെ ‘യെ ദില്‍ ഹെ മുശ്കില്‍’ എന്ന സിനിമയില്‍ പാക്ക് നടനെ അഭിനയിപ്പിച്ചതിനു പ്രായശ്ചിത്തമായി അഞ്ചുകോടി സൈന്യത്തിനു നല്‍കണമെന്നു രാജ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എംഎന്‍എസ്) ആവശ്യപ്പെടുകയായിരുന്നു. ഇല്ലെങ്കില്‍ സിനിമയുടെ പ്രദര്‍ശനം തടയുമെന്നായിരുന്നു ഭീഷണി.
ഇതേത്തുടര്‍ന്നാണു പണം നല്‍കാന്‍ ധാരണയായത്. ഭീഷണിപ്പെടുത്തി വാങ്ങുന്ന സംഭാവനകള്‍ നിരോധിക്കാന്‍ പുതിയ നിയമം കൊണ്ടുവരാനും പ്രതിരോധ മന്ത്രാലയം ആലോചിക്കുന്നതായാണു വിവരം. ഇതാദ്യമായാണ് ഇത്തരമൊരു സാഹചര്യം ഉണ്ടാകുന്നതെന്നും മന്ത്രാലയം ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സൈനിക ക്ഷേമനിധിയിലേക്കു ബാങ്ക് വഴിയാണു സംഭാവന സ്വീകരിക്കുക. വിദേശത്തുനിന്നു പണം സ്വീകരിക്കാറില്ല.

NO COMMENTS

LEAVE A REPLY