ബംഗളൂരു: കര്‍ണാടകയില്‍ ബിജെപി കുതിരക്കച്ചവടം നടത്തുന്നതായി കോണ്‍ഗ്രസ്. കോണ്‍ഗ്രസിന്റെ മൂന്ന് എംഎല്‍എമാരെ ബിജെപി മുംബൈയില്‍ പാര്‍പ്പിച്ചിരിക്കുന്നുവെന്ന് മന്ത്രി ഡി.കെ. ശിവകുമാര്‍ ആരോപിച്ചു. ഇവര്‍ക്കൊപ്പം ബിജെപി നേതാക്കളും ഉണ്ട്. കോണ്‍ഗ്രസ്- ജെഡിഎസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി നടത്തുന്ന ശ്രമങ്ങള്‍ തെളിവു സഹിതം പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി കുമാരസ്വാമിക്ക് ബിജെപിയോട് മൃതുസമീപനമാണ്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഗൂഢാലോചനകളെപ്പറ്റി കുമാരസ്വാമിക്ക് നന്നായറിയാം. അദ്ദേഹത്തോട് എംഎല്‍എമാര്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും ശിവകുമാര്‍ പറയുന്നു. താനായിരുന്നു കുമാരസ്വാമിയുടെ സ്ഥാനത്തെങ്കില്‍ ഇതിനെ 24 മണിക്കൂറിനുള്ളില്‍ പൊളിച്ചു കൊടുത്തേനെയെന്നും ശിവകുമാര്‍ കൂട്ടിച്ചേര്‍ത്തു.
നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ ഘട്ടത്തില്‍ ബിജെപിയുടെ കുതിരക്കച്ചവടത്തില്‍ നിന്നും രക്ഷനേടാന്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയിരുന്നു. പിന്നീട് കോണ്‍ഗ്രസും ജെഡിഎസും ചേര്‍ന്നാണ് സര്‍ക്കാര്‍ രൂപീകരിച്ചത്.