ലോക അണ്ടര്‍ 15 കരാട്ടെ : ദീപാങ്കറിനു സ്വര്‍ണം

342

തൊടുപുഴ • പതിനഞ്ചു വയസ്സില്‍ താഴെയുള്ളവരുടെ ലോക കരാട്ടെയില്‍ കത്താ വിഭാഗത്തില്‍ ഇടുക്കി ജില്ലയിലെ മാങ്കുളം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ അസം സ്വദേശി ദീപാങ്കര്‍ കണ്‍വെറനിന്‍ സ്വര്‍ണം നേടി. കത്താ ടീം വിഭാഗത്തില്‍ ദീപാങ്കറിനോടൊപ്പം ഇതേ സ്കൂളിലെ വിദ്യാര്‍ഥികളായ ശാന്തനു, ഫുക്കന്‍ പങ്കജ് എന്നിവരുള്‍പ്പെട്ട ടീമിന് വെങ്കല മെഡലും ലഭിച്ചു.അസം സ്വദേശികളായ മൂവരും ഇവരുടെ അമ്മാവനും പരിശീലകനുമായ സുദീപ് ടി. സിറിയക്കിനൊപ്പെം കല്ലാര്‍-മാങ്കുളം റോഡിലെ പീച്ചാടാണ് താമസിക്കുന്നത്. അഞ്ചംഗ സംഘമാണ് സ്കോട്ലന്‍ഡിലെ ഗ്ലാസ്ഗോയില്‍ ലോക ഷോട്ടോ ഫെഡറേഷന്റെ കരാട്ടെ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചത്.

NO COMMENTS

LEAVE A REPLY