കൊച്ചി: തലശേരി ഫസല്‍ വധക്കേസില്‍ പ്രതികൾ കാരായി രാജനും കാരായി ചന്ദ്രശേഖരനും ജാമ്യ വ്യവസ്ഥ യില്‍ ഇളവ്. മൂന്നു മാസത്തിന് ശേഷം ഇരുവര്‍ക്കും എറണാകുളം ജില്ലക്ക് പുറത്തു പോകാം. എന്നാല്‍, കേസില്‍ തുടരന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് മൂന്നു മാസം കൂടി ജില്ലയില്‍ തുടരണമെന്ന് ഹൈകോടതി വ്യക്തമാക്കി യത്.
ഫസല്‍ കേസില്‍ കോടതി ജാമ്യം അനുവദിച്ചപ്പോള്‍ രണ്ടു പ്രതികളും എറണാകുളം ജില്ല വിട്ടുപോകരുതെന്ന് നിര്‍ദേശിച്ചിരുന്നു. ഇത് പ്രകാരം ജില്ലയില്‍ തന്നെ താമസിക്കുകയായിരുന്നു ഇരുവരും. ഇതിനിടെ നിരവധി തവണ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി രാജനും ചന്ദ്രശേഖരനും കോടതിയെ സമീപിച്ചെങ്കിലും നിരസിക്കുകയായിരുന്നു.