കരിപ്പൂര്‍ വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടെ വിമാനം തെന്നിമാറി ; വന്‍ അപകടമൊഴിവായി

179

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടെ വിമാനം തെന്നിമാറി. 60 യാത്രക്കാരുമായി ബെംഗളൂരുവില്‍ നിന്നെത്തിയ സ്പൈസ് ജെറ്റ് വിമാനമാണ് അപകടത്തില്‍പെട്ടത്. ഇന്ന് കാലത്ത് എട്ട് മണിയോടെയായിരുന്നു സംഭവം. ലാന്‍ഡിംഗിനായി റണ്‍വേയില്‍ ഇറങ്ങിയ വിമാനം ഇടത് ഭാഗത്തേക്ക് നീങ്ങുകയായിരുന്നു. മണ്ണും ചെളിയും നിറഞ്ഞ ഭാഗത്തേക്കാണ് വിമാനം തെന്നിമാറിയത്. പൈലറ്റുമാര്‍ക്ക് തിരിച്ചറിയാനായി റണ്‍വേക്ക് പുറത്ത് സ്ഥാപിച്ചിരുന്ന ലൈറ്റുകള്‍ തകര്‍ന്നു. ഉടന്‍തന്നെ അഗ്നിശമന സേന രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി. സാധാരണയായി മധ്യഭാഗത്ത് ലാന്‍ഡ് ചെയ്യേണ്ടിയിരുന്ന ഈ വിമാനം ഇടത് വശത്താണ് ഇറങ്ങിയത്.

NO COMMENTS