കോഴിക്കോട് : കരിപ്പൂർ വിമാന അപകടത്തിൽപ്പെട്ട കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ ആയിരുന്ന സിനോബിയ ഇന്ന് പുലര്‍ച്ചെയോടെയാണ് മരിച്ചത് ഇതോടെ കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി. നാല്‍പ്പതുകാരിയായ സിനോബിയയുടെ മരണമാണ് ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.185 യാത്രക്കാരില്‍ 11 പേര്‍ കുട്ടികളാണ്. ഇതില്‍ കൂടുതലും അഞ്ച് വയസ്സിന് താഴെയാണ്.
നാല് ക്യാബിന്‍ ക്രൂ, രണ്ട് പൈലറ്റുമാര്‍ എന്നിവരും വിമാനത്തിലുണ്ടായിരുന്നു.അപകട കാരണം മോശം കാലാ വസ്ഥയെന്നാണ് പ്രാഥമിക വിവരം.കോഴിക്കോട് ജില്ലയിലെ വിവിധ ആശുപത്രികളില്‍ മരിച്ചത് 13 പേരാണ്. മലപ്പു റത്തെ ആശുപത്രികളില്‍ 6 പേര്‍ മരിച്ചു.നാല്‍പതോളം പേര്‍ക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്.പരിക്കേറ്റ യാത്രക്കാരും വിമാനജീവനക്കാരുമടക്കം 171 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്.
മൊത്തം 191 പേരാണ് വിമാനത്തിലുണ്ടായിരുന്നത് .