കരിപ്പൂര്‍ : അറ്റകുറ്റപ്പണികള്‍ക്കായി കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേകള്‍ 15 മുതല്‍ അടച്ചിടും. വിമാനത്താവളത്തില്‍ അറ്റകുറ്റപണികളും റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയയുടെ നീളം വര്‍ദ്ധിപ്പിക്കുന്ന ജോലികളും തിങ്കളാഴ്ച ആരംഭിയ്ക്കും. ആറര കോടി രൂപ ചെലവില്‍ നടക്കുന്ന നിര്‍മ്മാണ ജോലികള്‍ക്കായി തിങ്കളാഴ്ച മുതല്‍ ഇവിടത്തെ റണ്‍വേ വീണ്ടും താല്‍ക്കാലികമായി അടക്കും. നിര്‍മ്മാണ ജോലികള്‍ക്കായി പകല്‍ 12 മുതല്‍ 2.30 വരെയും 3.30 മുതല്‍ വൈകീട്ട് ഏഴു വരെയുമാണ് റണ്‍വേ അടയ്ക്കുക. മാര്‍ച്ച് 24 വരെ തുടരും. ഉച്ചയ്ക്ക് ഒരു മണിക്കൂറിനിടയില്‍ നാലു വിമാനങ്ങളുടെ സര്‍വീസ് ഉള്ളതിനാലാണ് ഈ സമയത്തു മാത്രം റണ്‍വേ പ്രവര്‍ത്തിക്കുന്നത്. ഇപ്പോള്‍ 90 മീറ്ററാണ് കരിപ്പൂരിലെ റണ്‍വേയുടെ നീളം. ഇടത്തരം വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കാനാണ് റണ്‍വേയുടെ നീളം 240 മീറ്ററായി കൂട്ടുന്നത്.