പൂജപ്പുര പഞ്ചകർമ്മ ആശുപത്രിയിൽ കർക്കിടക ചികിൽസ: ബുക്കിംഗ് തുടങ്ങി

162

തിരുവനന്തപുരം : കെ.എച്ച്.ആർ.ഡബ്ല്യു.എസിന്റെ ആഭിമുഖ്യത്തിൽ പൂജപ്പുര പഞ്ചകർമ ആയുർവേദ ആശുപത്രിയിൽ ആരംഭിച്ച പേവാർഡിൽ പഞ്ചകർമ ചികിൽസക്കായി ബുക്കിംഗ് ആരംഭിച്ചു. നിലവിൽ കണ്ണൂർ പരിയാരം ആയുർവേദ ആശുപത്രി, പാലക്കാട് ജില്ലാ ആയുർവേദ ആശുപത്രി, നെയ്യാറ്റിൻകര ആയുർവേദ ആശുപത്രി എന്നിവിടങ്ങളിലും പേവാർഡുകൾ പ്രവർത്തിക്കുന്നുണ്ട്.

ആധുനിക സൗകര്യങ്ങളോടെ പൂജപ്പുര പഞ്ചകർമ്മ ആശുപത്രിയിൽ സ്ഥാപിച്ചിട്ടുള്ള പേവാർഡിൽ 38 രോഗികൾക്ക് ചികിൽസ നൽകാനാവും. പിഴിച്ചിൽ, ഉഴിച്ചിൽ, കിഴി, ധാര, നസ്യം, തിരുമ്മൽ തുടങ്ങി എല്ലാവിധ പഞ്ചകർമ ചികിൽസകളും ഇവിടെ ലഭിക്കും. ചികിത്സ ആവശ്യമുള്ളവർ ആശുപത്രിയിലെ കെ.എച്ച്.ആർ.ഡബ്ല്യു.എസ്. കൗണ്ടറുമായി ബന്ധപ്പെടണം.

NO COMMENTS