കര്‍ണ്ണാടക: കര്‍ണാകടത്തിലെ ഷിമോഗ ജില്ലയില്‍ ഗണേശ വിഗ്രഹം നിമഞ്ജനം ചെയ്യാന്‍ പോയ ചങ്ങാടം മറിഞ്ഞ് പത്ത് പേര് മരിച്ചു. ഗണേശോത്സവത്തോട് അനുബന്ധിച്ച് ഹഡോനാഹിനിയിലെ തുഗഭദ്ര നദിയില്‍ വിഗ്രഹം നിമഞ്ജനം ചെയ്യാന്‍ പോയവരാണ് അപകടത്തില്‍പ്പെട്ടത്.ഇരുപത് പേരാണ് ചങ്ങാടത്തിലുണ്ടായിരുന്നു. ഇതില്‍ നാല് പേര് രക്ഷപ്പെട്ടു. കാണാതായ ആറു പേര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്. മരിച്ചവരെ എല്ലാവരെയും തിരിച്ചറിഞ്ഞതായാണ് വിവരം.