ബല്‍ഗാവി: വര്‍ഷങ്ങളായി ‘പ്രേതാലയം’ എന്ന് പറഞ്ഞ് അടച്ചിട്ടിരുന്ന വീട്ടില്‍ നിന്നും പിടികൂടിയത് ടണ്‍ കണക്കിന് വന്യമൃഗങ്ങളുടെ കൊന്പുകളും തോലും. ചൊവ്വാഴ്ച കര്‍ണാടകയിലെ ഷെട്ടി ഗള്ളിയിലെ അടഞ്ഞുകിടന്ന വീട്ടില്‍ നിന്നാണ് കള്ളക്കടത്ത് സാധനങ്ങള്‍ കണ്ടെത്തിയത്. ഇതിനോട് അനുബന്ധിച്ച് വീട്ടുടമയായ സലിം ചംദേവാല എന്ന ആളെ പോലീസ് അറസ്റ്റ് ചെയ്തു.
ആള്‍ത്താമസമില്ലാതെ കിടക്കുന്ന വീട്ടില്‍ പ്രേത ബാധയുണ്ടെന്ന് പ്രചരിപ്പിച്ചാണ് അയല്‍വാസികളെ അടക്കം ഇവിടെ നിന്നും ഒഴിവാക്കിയിരുന്നത്. രണ്ടാഴ്ച കൂടുമ്പോള്‍ സലിം വീട്ടില്‍ നിന്നും രാത്രിയില്‍ വീട്ടിലെത്തി സാധനം എടുക്കാറാണ് പതിവ്. എന്നാല്‍ രാത്രിയില്‍ വീട്ടില്‍ നിന്നും വെളിച്ചവും ശബ്ദവും കേട്ടതിനെതുടര്‍ന്ന് സംശയം തോന്നിയ ആളാണ് പോലീസിനെ അറിയിച്ചത്.
ചൊവ്വാഴ്ച രാത്രി ക്രൈം ബ്രാഞ്ച് നടത്തിയ പരിശോധനയിലാണ് കള്ളക്കടത്ത് വസ്തുക്കള്‍ പിടികൂടിയത്.ഏതാണ്ട് 20 വര്‍ഷമായി ഇവിടെ കള്ളക്കടത്ത് സാധനങ്ങള്‍ സൂക്ഷിക്കുന്നുണ്ട്. വിവിധ രാജ്യങ്ങളില്‍ നിന്നടക്കം നിരവധി സ്ഥലങ്ങളില്‍ നിന്നുമെത്തുന്ന കള്ളക്കടത്ത് സാധനങ്ങളാണ് ഇവിടെ സൂക്ഷിക്കുന്നത്.ആനക്കൊന്പിനും കടുവാത്തോലിനും പുറമെ പെന്‍ക്വിന്‍റെ അസ്തികൂടം, കലമാനിന്‍റെ കൊന്പ്, പുലി നഖം, സിംഹത്തിന്‍റെ തോല്‍ എന്നിവ അടക്കം മറ്റ് മൃഗങ്ങളുടെ കൊന്പുകള്‍ തോലുകള്‍ എന്നിവയും ക്രൈബ്രാഞ്ച് പിടിച്ചെടുത്തിരുന്നു. പിന്നീട് ഇത് വനം വകുപ്പിന് കൈമാറി. മുംബൈ വഴി ചൈനയിലേക്കും ഗള്‍ഫ് രാജ്യങ്ങളിലേക്കും കയറ്റി അയക്കുകയായിരുന്നു പതിവ്. ബല്‍ഗാവി മാര്‍ക്കറ്റ് പോലീസ് സ്റ്റേഷനില്‍ നിന്നും 50 മീറ്റര്‍ മാത്രം അകലെയാണ് ഈ വിട്.