ബെല്‍ഗാവി: സ്കൂളില്‍ കുട്ടികളുടെ തമ്മിലടിയില്‍ ഒരാള്‍ മരിച്ചു. കര്‍ണാടകയിലെ ബെല്‍ഗാവിയിലാണ് സംഭവം. ബി.കെ മോഡല്‍ ഹൈസ്കൂളിലെ എട്ടാം സ്ലാസ് വിദ്യാര്‍ത്ഥിയായ പ്രശാന്ത് ഹുലമാനിയാണ് മരിച്ചത്. സ്കൂളിലെ പ്രവര്‍ത്തി സമയം കഴിഞ്ഞാണ് പ്രശാന്ത്് മരിച്ചത്. സ്കൂള്‍ അധികൃതരുടെ അനാസ്ഥയാണ് മരണകാരണമെന്ന് പ്രശാന്തിന്റെ മാതാപിതാക്കള്‍ ആരോപിച്ചു.
ഇതേ സ്കൂളിലെ എട്ടാം €ാസ് വിദ്യാര്‍ത്ഥികള്‍ തന്നെയാണ് പ്രശാന്തിനെ മര്‍ദ്ദിച്ചത്. എന്നാല്‍ കുട്ടികളുടെ പ്രശ്നത്തില്‍ സ്കൂള്‍ അധികൃതര്‍ ഇടപെട്ടില്ലെന്ന് മാതാപിതാക്കള്‍ പറഞ്ഞു. മര്‍ദ്ദനം നടക്കുന്നതായി സ്കൂളിലെ മറ്റ് കുട്ടികള്‍ പ്രിന്‍സിപ്പാളിനെ അറിയിച്ചെങ്കിലും ഇടപെടാന്‍ തയ്യാറായില്ലെന്നും മാതാപിതാക്കള്‍ ചൂണ്ടിക്കാട്ടി. സ്കൂള്‍ അധികൃതരുടെ അനാസ്ഥയ്ക്കെതിരെ പ്രശാന്തിന്റെ മാതാപിതാക്കളുടെ നേതൃത്വത്തില്‍ മറ്റ് രക്ഷിതാക്കള്‍ സ്കൂളിന് മുന്നില്‍ ധര്‍ണ്ണ നടത്തി.