മൈസൂരു: എന്തുകൊണ്ടാണ് ഭീകരാക്രമണങ്ങള്‍ ഇപ്പോള്‍ ഉണ്ടായതെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. തന്‍റെ പിതാവ് എച്ച്.ഡി. ദേവഗൗഡ പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ഭീകരാക്രമണങ്ങള്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.എന്നാല്‍ ഇപ്പോള്‍ എന്താണ് സംഭവിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ഇതിനെ കുറിച്ച് നിങ്ങള്‍ ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കാഷ്മീരിലൂടെ സഞ്ചരിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വലിയ സുരക്ഷ വേണം. എന്നാല്‍ ദേവഗൗഡ പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ഇന്ത്യ-പാക്കിസ്ഥാന്‍ അതിര്‍ത്തിയിലേക്ക് തുറന്ന ജീപ്പില്‍ സഞ്ചരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യ-പാക് സംഘര്‍ഷത്തെക്കുറിച്ച് മൈസൂരുവില്‍ സംസാരിക്കുകയായിരുന്നു കുമാരസ്വാമി.