കാര്‍ത്തി ചിദംബരം മാര്‍ച്ച്‌ ആറ് വരെ സിബിഐ കസ്റ്റഡിയില്‍

193

ന്യൂഡല്‍ഹി : ഐ.എന്‍.എക്സ് മീഡിയ കേസില്‍ മുന്‍ കേന്ദ്രമന്ത്രി ചിദംബരത്തിന്‍റെ മകന്‍ കാര്‍ത്തി ചിദംബരത്തെ മാര്‍ച്ച്‌ ആറ് വരെ സിബിഐ കസ്റ്റഡിയില്‍ വിട്ടു. ഡല്‍ഹി പട്യാല ഹൗസ് കോടതിയുടേതാണ് വിധി. വിശദമായ ചോദ്യം ചെയ്യലിന് കാര്‍ത്തിയെ 15 ദിവസത്ത കസ്റ്റഡിയില്‍ വേണമെന്നായിരുന്നു സിബിഐ ആവശ്യപ്പെട്ടത്. ചോദ്യം ചെയ്യലുമായി കാര്‍ത്തി സഹകരിക്കുന്നില്ലെന്ന് സിബിഐ കോടതിയില്‍ വാദിച്ചു. കോടതിയില്‍ വച്ച്‌ കാര്‍ത്തി ചിദംബരം മാതാപിതാക്കളുമായി കൂടിക്കാഴ്ച നടത്തി. കോടതിയുടെ അനുവാദത്തോടെയായിരുന്നു കൂടിക്കാഴ്ച.

NO COMMENTS