ന്യൂഡല്‍ഹി: ഐഎന്‍എക്സ് മീഡിയ ഇടപാട് കേസില്‍ കാര്‍ത്തി ചിദംബരത്തെ ചോദ്യം ചെയ്യാമെന്ന് സുപ്രീംകോടതി. കാര്‍ത്തിയെ അറസ്റ്റ് ചെയ്യാനുള്ള നടപടിയുമായി എന്‍ഫോര്‍സ്മെന്റിന് മുന്നോട്ടുപോവാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. സമന്‍സ് സ്റ്റേ ചെയ്യണമെന്ന കാര്‍ത്തിയുടെ ആവശ്യം കോടതി തള്ളി. ഐഎന്‍എക്സ് മീഡിയ കേസില്‍ കാര്‍ത്തി ചിദംബരം ഇപ്പോള്‍ സിബിഐ കസ്റ്റഡിയിലാണ്.