ന്യൂഡല്‍ഹി : ഐഎന്‍എക്സ് മീഡിയ കേസില്‍ കസ്റ്റഡിയിലായ കാര്‍ത്തി ചിദംബരത്തെ നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് സിബിഐ.
ഡല്‍ഹി പട്യാലഹൗസ് കോടതിയില്‍ ഇത് സംബന്ധിച്ച അപേക്ഷ സി.ബി.ഐ സമര്‍പ്പിച്ചു.കാര്‍ത്തി ചോദ്യം ചെയ്യലില്‍ സഹകരിക്കാത്തതിനെ തുടര്‍ന്നാണ് പുതിയ നീക്കവുമായി സി.ബി.ഐ രംഗത്തെത്തിയിരിക്കുന്നത്. അന്വേഷണ സംഘം പിടിച്ചെടുത്ത മൊബൈല്‍ ഫോണിന്റെയും ലാപ്ടോപ്പിന്റെയും പാസ് വേഡ് കാര്‍ത്തി വെളിപ്പെടുത്താന്‍ തയ്യാറായിരുന്നില്ല. ഇതുകൂടാതെ ഐ.എന്‍.എക്സ് മീഡിയ ഡയറക്ടര്‍ ഇന്ദ്രാണി മുഖര്‍ജി, കാര്‍ത്തിയുടെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് എസ്. ഭാസ്കരന്‍ എന്നിവരെ കസ്റ്റഡിയിലെടുക്കാന്‍ പ്രൊഡക്ഷന്‍ വാറന്റ് അനുവദിക്കണമെന്നും സി.ബി.ഐ ആവശ്യപ്പെട്ടു.