ന്യൂഡല്‍ഹി: ഐഎന്‍എക്സ് മീഡിയ കേസില്‍ കാര്‍ത്തി ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി മൂന്നു ദിവസം കൂടി നീട്ടി. ഡല്‍ഹി പ്രത്യേക കോടതിയാണ് കാര്‍ത്തിയെ മൂന്നു ദിവസം കൂടി സിബിഐ കസ്റ്റഡിയില്‍ വിട്ടത്. ആറു ദിവസത്തേയ്ക്കു കൂടി റിമാന്‍ഡ് ദീര്‍ഘിപ്പിക്കണമെന്നാണ് സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടത്. തിങ്കളാഴ്ച കാര്‍ത്തിയെ കോടതിയില്‍ ഹാജരാക്കണം.