കാര്‍ത്തി ചിദംബരത്തിനെതിരായ ലുക്കൗട്ട് നോട്ടീസിനു സ്റ്റേ

167

ചെന്നൈ: മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിനെതിരെ സിബിഐ പുറപ്പെടുവിച്ച ലുക്കൗട്ട് സര്‍ക്കുലറിന് സ്റ്റേ. മദ്രാസ് ഹൈക്കോടതിയാണ് സര്‍ക്കുലര്‍ സ്റ്റേ ചെയ്തത്. സി.ബി.ഐ കഴിഞ്ഞയാഴ്ച പുറപ്പെടുവിച്ച ലുക്കൗട്ട് നോട്ടീസിനെതിരെ കാര്‍ത്തി ചിദംബരമാണ് ഹൈക്കോടതിയെ സമീപിച്ചത്. വിദേശ വിനിമയച്ചട്ട ലംഘനം അടക്കമുള്ളവ ചൂണ്ടിക്കാട്ടി കാര്‍ത്തി ചിദംബരത്തിനെതിരെ കേസെടുത്തതിന് പിന്നാലെയാണ് ലുക്കൗട്ട് നോട്ടീസും വന്നത്. അന്വേഷണം ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കാര്‍ത്തി രാജ്യം വിടുമോയെന്ന ആശങ്കയെ തുടര്‍ന്നായിരുന്നു ഇത്. വിദേശ യാത്രകള്‍ സംബന്ധിച്ച വിവരങ്ങള്‍ അന്വേഷണ ഏജന്‍സികളെ മുന്‍കൂട്ടി അറിയിക്കണമെന്ന് സി.ബി.ഐയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ചിദംബരത്തോട് ആവശ്യപ്പെട്ടിരുന്നു. അന്വേഷണ ഏജന്‍സികളുടെ അനുമതിയോടെ മാത്രമെ വിദേശയാത്ര നടത്താവൂയെന്നും നിര്‍ദ്ദേശിച്ചിരുന്നു.

NO COMMENTS