കാര്‍ത്തി ചിദംബരത്തെ സിബിഐ ചോദ്യം ചെയ്തു

247

ന്യൂഡല്‍ഹി : വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട് മുന്‍ കേന്ദ്ര ധനമന്ത്രി പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തെ സിബിഐ ചോദ്യം ചെയ്തു. വിദേശ നിക്ഷേപത്തില്‍ സാമ്പത്തിക ക്രമേക്കട് നടത്തിയെന്ന് കേസിലാണ് കാര്‍ത്തിയെ ചോദ്യം ചെയ്തത്. 2007ല്‍ മൗറീഷ്യസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐഎന്‍എക്സ് മീഡിയ 4.62 കോടി നിയമ വിരുദ്ധമായി നിക്ഷേപം നടത്തിയതിനെതിരെയാണ് കേസ്. ഇതുമായി ബന്ധപ്പെട്ട് സിബിഐ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആഗസ്റ്റ് 18ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.
ഇതിനെ തുടര്‍ന്ന് ന്യൂഡല്‍ഹി ലോധി റോഡിലെ ആസ്ഥാനത്തെത്തി ചോദ്യം ചെയ്യലിന് ഹാജരാകുകയായിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ച്‌ അഴിമതി നടത്തിയെന്ന കുറ്റത്തില്‍ മെയ് 15നാണ് കാര്‍ത്തിക്കെതിരെ സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

NO COMMENTS