ചെന്നൈ : അനധികൃത പണമിടപാടു കേസില്‍പെട്ട മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരത്തിന് മദ്രാസ് ഹൈകോടതി വിദേശ സന്ദര്‍ശനത്തിന് അനുമതി നല്കി. സി.ബി.ഐയുടെ കടുത്ത എതിര്‍പ്പിനെ മറികടന്നാണ് ചീഫ് ജസ്റ്റിസ് ഇന്ദിര ബാനര്‍ജി, ജസ്റ്റിസ് അബ്ദുല്‍ ഖുദുസ് എന്നിവരടങ്ങിയ ബെഞ്ച് ഇടക്കാല ഉത്തരവിട്ടത്. യാത്രവിവരം സി.ബി.ഐക്ക് നല്‍കണം. ഇൗ മാസം 28നകം മടങ്ങിയെത്തണം എന്നീ ഉപാധികളോടെയാണ് വിദേശത്ത് പോകാന്‍ കാര്‍ത്തിക്ക് കോടതി അനുമതി നല്‍കിയത്. രാജ്യം വിടുന്നത് തടയാന്‍ സി.ബി.ഐ പുറപ്പെടുവിച്ച ലുക്കൗട്ട് നോട്ടീസിനെതിരെ കാര്‍ത്തി മദ്രാസ് ഹൈകോടതിയെ സമീപിക്കുകയായിരുന്നു.
2007ല്‍ ഐ.എന്‍.എക്സ് മീഡിയ കമ്ബനിയില്‍ 305 കോടി രൂപയുടെ വിദേശ നിക്ഷേപത്തിന് ചട്ടം മറികടന്ന് അനുകൂല ഉത്തരവ് സമ്ബാദിച്ചത് അക്കാലത്ത് കേന്ദ്രമന്ത്രിയായിരുന്ന പിതാവിന്റെ സ്വാധീനം ഉപയോഗിച്ചെന്ന ആരോപണമാണ് കാര്ത്തിക്കെതിരെയുള്ളത്.