കരുണാനിധിയുടെ നില അതീവഗുരുതരമെന്ന് ആശുപത്രി അധികൃതര്‍

242

ചെന്നൈ : തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അദ്ധ്യക്ഷനുമായ എം. കരുണാനിധിയുടെ നില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്. കരുണാനിധിയുടെ ആരോഗ്യനില തൃപ്തികരമല്ലെന്ന് സൂചിപ്പിച്ച്‌ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറങ്ങി. മൂത്രനാളിയില്‍ അണുബാധയും പനിയുമുണ്ടെന്നും അടുത്ത ഇരുപത്തിനാല് മണിക്കൂര്‍ നിരീക്ഷണത്തിലാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആരോഗ്യ സ്ഥിതി വഷളായതിനെ തുടര്‍ന്ന്‍ കരുണാനിധിയെ ചെന്നൈ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ഗോപാലപുരത്തുള്ള വസതിയിലേക്ക് മാറ്റുകയായിരുന്നു. ആരോഗ്യനില കണക്കിലെടുത്ത് സന്ദര്‍ശകരെ പൂര്‍ണ്ണമായും ഒഴിവാക്കിയിട്ടുണ്ട്.

NO COMMENTS