ചെന്നൈ : തമിഴ്നാട് മുൻ മുഖ്യമന്ത്രി എം കരുണാനിധിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. രക്തസമ്മർദ്ദം ക്രമാതീതമായി കുറയുന്നുണ്ട്. ആരോഗ്യ നില സംബന്ധിച്ച മെഡിക്കൽ റിപ്പോർട്ട് അല്പസമയത്തിനകം ലഭ്യമാകും. മക്കളും,ചെറുമക്കളുമടക്കം ബന്ധുക്കൾ ചെന്നൈയിലെ ആശുപത്രിയിൽ എത്തിയിട്ടുണ്ട്. ചെന്നൈ നഗരത്തിൽ പോലീസ് സുരക്ഷാ ശക്തമാക്കിയിരിക്കുകയാണ്.