ചെന്നൈ : ഡി.എം.കെ നേതാവും തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയുമായ എം.കരുണാനിധി അന്തരിച്ചു. 94 വയസായിരുന്നു. ചെന്നൈയിലെ കാവേരി ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ മൂലം ഏതാനും ദിവസങ്ങളായി ഇവിടെ ചികിത്സയിലായിരുന്നു. വൈകിട്ട് 6.10 ഓടെയായിരുന്നു അന്ത്യം സംഭവിച്ചത്. മക്കളായ സ്റ്റാലിന്‍, കനിമൊഴി എന്നിവര്‍ ഉള്‍പ്പടെ എല്ലാവരും അന്ത്യസമയത്ത് അദ്ദേഹത്തിന്റെ സമീപമുണ്ടായിരുന്നു.