ചെന്നൈ: ശാരീരികാസ്വാസ്ഥ്യങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന തമിഴ്നാട് മുന്‍മുഖ്യമന്ത്രിയും ഡി.എം.കെ. പ്രസിഡന്റുമായ എം. കരുണാനിധി ആശുപത്രി വിട്ടു. ബുധനാഴ്ച രാത്രി ഒമ്പതരയോടെയാണ് ആല്‍വാര്‍പ്പേട്ട കാവേരി ആശുപത്രിയില്‍നിന്ന് അദ്ദേഹം വീട്ടിലേക്ക് മടങ്ങിയത്. അദ്ദേഹത്തിന്‍റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും വിശ്രമം ആവശ്യമാണെന്നും ആശുപത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ത്വഗ്രോഗത്തെത്തുടര്‍ന്നുണ്ടായ അലര്‍ജിമൂലം വിശ്രമത്തിലായിരുന്ന കരുണാനിധിയെ അസുഖം കൂടിയതിനെത്തുടര്‍ന്നാണ് ഡിസംബര്‍ ഒന്നിന് പുലര്‍ച്ചെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.