കരുണാനിധി ആശുപത്രി വിട്ടു

638

ചെന്നൈ • ഡിഎംകെ അധ്യക്ഷന്‍ എം. കരുണാനിധിയെ ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്തു. കരുണാനിധി ഗോപാലപുരത്തെ വസതിയിലെത്തി. ശ്വാസ തടസത്തെ തുടര്‍ന്ന് 15നു രാത്രിയാണു കരുണാനിധിയെ ആല്‍വാര്‍പേട്ടിലെ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ശ്വസനം സുഗമമാക്കാനായി ട്രക്കിയസ്റ്റമി ശസ്ത്രക്രിയയിലൂടെ ശ്വാസനാളത്തില്‍ ട്യൂബിട്ടിരുന്നു. അതിനുശേഷം കരുണാനിധിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. തുടര്‍ന്നാണ് വെള്ളിയാഴ്ച ആശുപത്രിയില്‍ നിന്നു വീട്ടിലേക്കു മാറ്റിയത്.

NO COMMENTS

LEAVE A REPLY