ചെന്നൈ • ഡിഎംകെ അധ്യക്ഷന്‍ എം. കരുണാനിധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈ ആല്‍വാര്‍പേട്ടിലെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ശരീരത്തിലെ നിര്‍ജലീകരണം തടയാനും പോഷകസന്തുലിനാവസ്ഥ നിലനിര്‍ത്താനുമാണ് കരുണാനിധിയെ ആശുപത്രിയിലാക്കിയതെന്ന് അധികൃതര്‍ അറിയിച്ചു.