തിരുവനന്തപുരം: കാര്യവട്ടം സ്പോര്‍ട്സ് ഹബ്ബിന്റെ നടത്തിപ്പു ചുമതല കൈമാറുന്നു. സ്റ്റേഡിയത്തിന്റെ നടത്തിപ്പു കരാറെടുത്ത ഇന്‍ഫ്രാസ്ട്രക്ചര്‍ ലീസിംഗ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് (ഐഎല്‍ആന്‍ഡ്എഫ്എസ്) എന്ന കന്പനി കടക്കെണിയിലായതോടെയാണ് നടത്തിപ്പു ചുമതല കൈമാറാന്‍ തീരുമാനിച്ചത്. ഇതിനുള്ള താല്പര്യപത്രം കന്പനി ക്ഷണിച്ചു.
390 ചെലവിട്ടു നിര്‍മിച്ച സ്റ്റേഡിയത്തോടൊപ്പം 490 കോടി രൂപയുടെ തിരുവനന്തപുരം നഗര റോഡ് വികസന പദ്ധതിയില്‍നിന്നും കന്പനി പിന്മാറും. മാതൃകന്പനിയായ ഐടിഎല്എലിന് 91,000 കോടി രൂപയുടെ കടം വീട്ടാനാണ് അനുബന്ധ കന്പനികളുടെ ആസ്തികള്‍ വില്‍ക്കുന്നത്.
രാജ്യാന്തര ക്രിക്കറ്റ് മല്‍സരങ്ങള്‍, സാഫ് ഫുട്ബോള്‍ അടക്കമുള്ള ഫുട്ബോള്‍ മേളകള്‍, ദേശീയ ഗെയിംസിന്റെ ഉദ്ഘാടന-സമാപന വേദി തുടങ്ങിയവയ്ക്കു സ്റ്റേഡിയം വേദിയായിരുന്നു.