കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് : ജോലി ബഹിഷ്കരിക്കുന്നവര്‍ക്ക് ശമ്പളമില്ലന്ന് സര്‍ക്കാര്‍

315

തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് നടപ്പാക്കുന്നതിനെതിരെ പ്രതിഷേധിക്കുന്ന ജീവനക്കാര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. പ്രതിഷേധത്തിന്റെ ഭാഗമായി ജോലി ബഹിഷ്കരിക്കുന്നവര്‍ക്ക് ശമ്ബളം നല്‍കരുതെന്ന് ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കി. കെഎഎസ് നടപ്പാക്കുന്നതിനെതിരെ കഴിഞ്ഞ അമ്ബത് ദിവസമായി യുഡിഎഫ് അനുകൂല പ്രതിപക്ഷ സംഘടനകള്‍ സമരത്തിലാണ്. ഇന്ന് ജോലി ബഹിഷ്കരിച്ചുകൊണ്ടുള്ള സമരത്തിനാണ് സംഘടനകള്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ പതിനൊന്നര മണിക്കുള്ള ഹാജര്‍ പരിശോധിച്ച ശേഷം ആരൊക്കെ ജോലിക്ക് വന്നിട്ടില്ല അവര്‍ക്കൊക്കെ ശമ്ബളം നിഷേധിക്കാനാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. സിപിഐ അനുകൂല സംഘടനകള്‍ കെഎഎസിന് എതിരാണെങ്കിലും ജോലി ബഹിഷ്കരിച്ചുകൊണ്ടുള്ള സമരത്തിനില്ല. തിങ്കളാഴ്ച സെക്രട്ടേറിയറ്റ് പടിക്കല്‍ ഉപവാസ സമരം നടത്താനും പ്രതിഷേധക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY