തിരുവനന്തപുരം : മണ്ണന്തല, അംബേദ്കർ ഭവനിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാഡമിയിൽ ഏപ്രിൽ രണ്ടിന് ആരംഭിക്കുന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവ്വീസ് മെയിൻസ് പരീക്ഷാ പരിശീലന പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 11 മുതൽ 30 വരെ അക്കാഡമിയുടെ തിരുവനന്തപുരം ചാരാച്ചിറയിലുള്ള ഓഫീസിലും മണ്ണന്തലയിലുള്ള ഓഫീസിലും അപേക്ഷാഫോറം ലഭിക്കും.
അക്കാഡമിയിൽ കെ.എ.എസ്. പ്രിലിമിനറി പരീക്ഷയ്ക്ക് പരിശീലനം നേടിയവർക്ക് 11 മുതൽ രജിസ്‌ട്രേഷൻ നടപടികൾ ഇല്ലാതെ ഓൺലൈനായി ഫീസ് അടയ്ക്കാം. രണ്ട് ബാച്ചുകളിലായാണ് പരിശീലനം.
തിങ്കൾ മുതൽ വെള്ളിവരെയുള്ള റഗുലർ ബാച്ചിൽ രാവിലെ എട്ടു മുതൽ ഒന്നുവരെയാണ് ക്ലാസ്സ്. ശനി, ഞായർ ദിവസങ്ങളിലെ വാരാന്ത്യ ബാച്ചിൽ രാവിലെ ഒൻപതു മുതൽ വൈകിട്ട് നാലുവരെയാണ് ക്ലാസ്. ഫീസ്: 16,480 (ജി.എസ്.റ്റി ഉൾപ്പെടെ) (പുതിയ അഡ്മിഷൻ. 14,280 (ജി.എസ്.റ്റി ഉൾപ്പെടെ) പ്രിലിംസ് അഡ്മിഷനെടുത്തവർക്ക്). ഫോൺ: 0471-2313065, 2311654, 8281098867.