തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തോടനുബന്ധിച്ച് കാസര്‍കോട് ജില്ലയില്‍ ഹൊസ്ദുര്‍ഗ്, ബേക്കല്‍, ചന്തേര, നീലേശ്വരം, മേല്‍പറമ്ബ്, വിദ്യാനഗര്‍, കാസര്‍കോട്, കുമ്ബള, മഞ്ചേശ്വരം എന്നീ പത്ത് പൊലീസ് സ്റ്റേഷന്‍ പരിധികളിലാണ് നാളെ നിരോധനാജ്ഞ. മലപ്പുറം കോഴിക്കോട്, കാസര്‍കോട് ജില്ലകളിലെ ഏതാനും സ്റ്റേഷന്‍ പരിധികളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാളെ മുതല്‍ 22 വരെയാണ് മലപ്പുറം ജില്ലയില്‍ നിരോധനാജ്ഞ.
കോഴിക്കോട് ജില്ലയില്‍ വടകര, നാദാപുരം, കുറ്റ്യാടി, വളയം, പേരാമ്ബ്ര പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ മറ്റന്നാള്‍ വൈകിട്ട് ആറുമണി വരെയാണ് നിരോധനാജ്ഞ .