അന്തർസംസ്ഥാന മയക്കു മരുന്ന് സംഘത്തിൽ പെട്ടയാൾ കാസറഗോഡ് അറസ്റ്റിൽ

134

അന്തർസംസ്ഥാന മയക്കു മരുന്ന് സംഘത്തിൽപെട്ട കാസറഗോഡ് അണങ്കുർ ടി. വി. സ്റ്റേഷൻ റോഡിൽ അഹമ്മദ് കബീർ (22 ) എന്നയാളാണ് മാരക മയക്കു മരുന്നായ 5ഗ്രാം എം ഡി എം എ ,15 ഗ്രാം കഞ്ചാവ് എന്നിവയുമായി അറസ്റ്റിലായത് . ഇദ്ദേഹം ഇന്ന് ഗോവയിൽ നിന്നും കാസറഗോഡേക്ക് മയക്ക് മരുന്ന് എത്തിക്കുമ്പോൾ കെയർ വെൽ ഹോസ്പിറ്റലിന് സമീപ ത്തു വച്ചാണ് ഇയാളെ പിടികൂടിയത്.

വിശദമായി ഇയാളെ പരിശോധിച്ചതിൽ വസ്ത്രത്തിൽ കത്തി ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ട പ്രതിയെ പോലീസ് തെരച്ചിലിനു ശേഷം സഹസികമായി പിടികൂടുകയായിരുന്നു.കാസറഗോഡ് കഞ്ചാവ്, എം ഡി എം എ കടത്തിയതിനും , കാസറഗോഡ് ജ്വല്ലറി ജീവനക്കാരെ കൂട്ടുപിടിച്ചു ജ്വലറിയിൽ മോഷണം നടത്തി ആ പണം മയക്കു മരുന്ന് വാങ്ങാൻ ഉപയോഗിച്ചതിലും ഇയാൾക്കെതിരെ കേസുകൾ നിലവിൽ ഉണ്ട്.

പ്രതിയെ അറസ്റ്റ് ചെയ്ത പോലീസ് സംഘത്തിൽ കാസറഗോഡ് ഇൻസ്‌പെക്ടർ അജിത് കുമാർ. എസ് ഐ വിഷ്ണു പ്രസാദ് രഞ്ജിത്ത്, ചന്ദ്രൻ പോലീസുകാരായ മധു, ജെയിംസ്, സജിത്ത് ഡ്രൈവർ ഉണ്ണി കാസറഗോഡ് ഡി വൈ എസ് പി പി. ബാലകൃഷ്ണൻ നായരുടെ സ്‌ക്വാഡ് അംഗങ്ങൾ ആയ ശിവകുമാർ, ഷജീഷ് എന്നിവരും ഉണ്ടായിരുന്നു

NO COMMENTS