കാസര്‍കോട് നഗരസഭയില്‍ 180 വീടുകളും, കാഞ്ഞങ്ങാട് നഗരസഭയില്‍ 670 വീടുകളുടെ നിര്‍മ്മാണവും പൂര്‍ത്തിയായി.

18

കാസര്‍കോട് നഗരസഭയില്‍ ലൈഫ് മിഷനിലെ 180 വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനവും ഗുണഭോക്തൃ സംഗമവും അദാലത്തും നടന്നു. നഗരസഭയില്‍ ചെയര്‍മാന്‍ അഡ്വ. വി.എം. മുനീര്‍ ഉദ്ഘാടനം ചെയ്തു.

വൈസ് ചെയര്‍പേഴ്‌സണ്‍ സംഷീദ ഫിറോസ് അധ്യക്ഷത വഹിച്ചു. പി.എം.എ.വൈ-ലൈഫ് നിര്‍വഹണ ഉദ്യോഗസ്ഥന്‍ എ.ആര്‍. അജീഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്ഥിരംസമിതി അധ്യക്ഷന്മാരായ അബ്ബാസ് ബീഗം, റീത്ത. ആര്‍, ഖാലിദ് പച്ചക്കാട്, സിയാന ഹനീഫ്, രജനി. കെ, നഗരസഭാ സെക്രട്ടറി സിനിമോള്‍ എസ്. എന്നിവര്‍ സംസാരിച്ചു. പി.എം.എ.വൈ എസ്.ഡി.എസ് നിത ടി. സ്വാഗതവും സീനിയര്‍ ക്ലാര്‍ക്ക്  ഷെബിന്‍ സി. നന്ദിയും പറഞ്ഞു. സംഗമത്തില്‍ 53 പേര്‍ പങ്കെടുത്തു.
 

മംഗല്‍പാടി പഞ്ചായത്തില്‍ ലൈഫ് ഗുണഭോക്തൃ സംഗമം നടത്തി

മംഗല്‍പ്പാടി പഞ്ചായത്തില്‍ ലൈഫ് ഗുണഭോക്തൃ സംഗമം പഞ്ചായത്ത് പ്രസിഡന്റ് ഖദീജത്ത് റിസാന ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് യൂസഫ് അധ്യക്ഷനായി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ മുഖ്യ അതിഥിയായി. സെക്രട്ടറി ഷിഹാബ്, അസിസ്റ്റന്റ് സെക്രട്ടറി മനു എന്നിവര്‍ സംസാരിച്ചു. വി.ഇ.ഒ അച്ചുതന്‍ സ്വാഗതവും വി.ഇ.ഒ നാസര്‍ നന്ദിയും പറഞ്ഞു.

ഈസ്റ്റ് എളേരി പഞ്ചായത്ത് ലൈഫ് ഗുണഭോക്തൃ സംഗമവും അദാലത്തും നടത്തി

ഈസ്റ്റ് എളേരി പഞ്ചായത്തില്‍ ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും വൈസ് പ്രസിഡന്റ് ഫിലോമിന ജോണി ഉദ്ഘാടനം ചെയ്തു.    ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഈസ്റ്റ് എളേരി പഞ്ചായത്തില്‍ വിവിധ ഘട്ടങ്ങളിലായി 75 വീടുകള്‍ക്കാണ് അനുമതി ലഭിച്ചത്. ഇതില്‍  45 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. ചടങ്ങില്‍ സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍ ഡെറ്റി ഫ്രാന്‍സിസ് അധ്യക്ഷയായി.

സ്ഥിരംസമിതി അധ്യക്ഷന്‍ പ്രശാന്ത് സെബാസ്റ്റ്യന്‍, മെമ്പര്‍മാരായ മേഴ്‌സി മാണി, ജിജി തോമസ്, സോണിയ, ത്രേസ്യാമ്മ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് അസി. സെക്രട്ടറി പ്രിന്‍സ് ജോര്‍ജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ചെമ്മനാട് ലൈഫ് പൂര്‍ത്തീകരണ പ്രഖ്യാപനവും ഗുണഭോക്തൃ സംഗമവും നടത്തി

ലൈഫ് സംസ്ഥാനതല പൂര്‍ത്തീകരണത്തിന്റെ ഭാഗമായി ചെമ്മനാട് പഞ്ചായത്ത് ലൈഫ് ഭവന പദ്ധതിയില്‍ പൂര്‍ത്തിയായ വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനവും ഗുണഭോക്തൃ സംഗമവും താക്കോല്‍ ദാന ചടങ്ങും സംഘടിപ്പിച്ചു. പഞ്ചായത്ത്പ്രസിഡന്റ് സുഫയിജ
അബൂബക്കര്‍ ഉദ്ഘാടനം ചെയ്ത് താക്കോല്‍ദാനം നിര്‍വ്വഹിച്ചു. വൈസ്പ്രസിഡന്റ് മന്‍സൂര്‍ കുരിക്കള്‍ അധ്യക്ഷനായി.

നാല്‍പതോളം ഗുണഭോക്താക്കള്‍ പങ്കെടുത്തു. വി.ഇ.ഒ ടി.കെ ജാഫര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ കെ. കൃഷ്ണന്‍, ഇ. മനോജ് കുമാര്‍, സുജാത രാമകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി പി. ദേവദാസ് സ്വാഗതവും അസി. സെക്രട്ടറി പ്രദീഷ് നന്ദിയും പറഞ്ഞു.
 
അജാനൂര്‍ പഞ്ചായത്ത് ലൈഫ് പൂര്‍ത്തീകരണ പ്രഖ്യാപനവും ഗുണഭോക്തൃ സംഗമവും നടത്തി

അജാനൂര്‍ ഗ്രാമപഞ്ചായത്തിലെ ലൈഫ്മിഷന്‍ വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനവും ഗുണഭോക്തൃ സംഗമവും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി ശോഭ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ സബീഷ് അധ്യക്ഷനായി. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ കെ മീന, കെ കൃഷ്ണന്‍ മാസ്റ്റര്‍, ഷീബ ഉമ്മര്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ ദാമോദരന്‍, എം ജി പുഷ്പ, ലക്ഷ്മി തമ്പാന്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പി ദാമോദരന്‍, പഞ്ചായത്ത് സെക്രട്ടറി എം എം അനില്‍കുമാര്‍, അസി. സെക്രട്ടറി എസ് ജി വിപിന്‍ എന്നിവര്‍ സംസാരിച്ചു. ലൈഫ് ഒന്നാംഘട്ടം 100 ശതമാനം പൂര്‍ത്തീകരിച്ച അജാനൂര്‍ പഞ്ചായത്തില്‍ രണ്ടാംഘട്ടത്തില്‍ 116 വീടുകളാണ് അനുവദിച്ചത് ഇതില്‍ 95 വീടുകള്‍ പൂര്‍ത്തീകരിച്ചു.

കാഞ്ഞങ്ങാട് നഗരസഭ ലൈഫ്-പി എം എ വൈ ഭവന ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും  കെ കുഞ്ഞിരാമന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ വി സുജാത അധ്യക്ഷയായി. പിഎംഎവൈ പദ്ധതിയില്‍ കാഞ്ഞങ്ങാട് നഗരസഭയില്‍ അനുമതി ലഭിച്ച 916 വീടുകളില്‍  670 വീടുകളുടെയും നിര്‍മ്മാണം പൂർത്തിയായി.

വൈസ് ചെയര്‍മാന്‍ ബില്‍ടെക് അബ്ദുള്ള, സ്ഥിരം സമിതി അധ്യക്ഷരായ അഹമ്മദലി,  ജാനകിക്കുട്ടി, കെ വി സരസ്വതി, കെ അനീശന്‍, കെ വി മായ കുമാരി, കൗണ്‍സിലര്‍മാരായ വി വി രമേശന്‍, വന്ദന, എം ബാലരാജ്, കെ കെ ജാഫര്‍, പി വി ജയചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.  മുനിസിപ്പല്‍ സെക്രട്ടറി എം കെ ഗിരീഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ബേഡഡുക്ക ഗ്രാമപഞ്ചായത്ത്  ലൈഫ്ഗുണഭോക്തൃ സംഗമവും അദാലത്തും നടത്തി

ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് ലൈഫ് ഗുണഭോക്തൃ സംഗമവും അദാലത്തും പ്രസിഡന്റ് ധന്യ എം. ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ. മാധവന്‍ അധ്യക്ഷനായി. വീട് നിര്‍മ്മാണം പൂര്‍ത്തീകരിച്ച കാര്‍ത്ത്യായനി അമ്മംകോടിന് കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് എക്‌സ്റ്റന്‍ഷന്‍ ഓഫീസര്‍ രവികുമാര്‍ എന്‍.ബി താക്കോല്‍ കൈമാറി.

അദാലത്തില്‍ 90 പേര്‍ പങ്കെടുത്തു. പഞ്ചായത്തില്‍ 138 വീടുകളുടെ നിര്‍മ്മാണത്തിന് അനുമതിയായതില്‍ 105 എണ്ണത്തിന്റെ പ്രവൃത്തി പൂര്‍ത്തിയായി. എസ് സി, എസ് ടി അഡീഷണല്‍ ലിസ്റ്റില്‍ അര്‍ഹരായ 202 ഗുണഭോക്താക്കളില്‍ നിലവില്‍ ഭൂമി സ്വന്തമായുള്ള 90 പേര്‍ക്ക് വീട് നല്‍കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. മൂന്നാംഘട്ടത്തിലും അഡീഷണല്‍ ലിസ്റ്റിലും ഉള്‍പ്പെട്ട ഇനിയും ഭൂമി ലഭ്യമാകാനുള്ള 12 ഗുണഭോക്താക്കള്‍ക്ക് ഭൂമി ലഭ്യമാക്കുന്നതിനുള്ള  നടപടികള്‍ ആരംഭിച്ചു.

ലൈഫ് നിര്‍വഹണ ചുമതലയുള്ള വില്ലേജ് എക്സ്റ്റഷന്‍ ഓഫീസര്‍ സുനിത. ഇ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ വരദരാജ്. ടി, ലത. പി, വസന്തകുമാരി, ബ്ലോക്ക് ഡിവിഷന്‍ അംഗം സാവിത്രി ബാലന്‍, സി.ഡി.എസ് ചെയര്‍പേഴ്‌സന്‍ ഓമന രവീന്ദ്രന്‍, അസി. സെക്രട്ടറി കെ.പി. നിസാര്‍, ആസൂത്രണ സമിതി അംഗം ശശിധരന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി സി.ടി. മനോജ് സ്വാഗതവും ലൈഫ് നിര്‍വഹണ ഉദ്യോഗസ്ഥന്‍ ജിനേഷ്. എ നന്ദിയും പറഞ്ഞു.

NO COMMENTS