കാസറഗോഡ് : ഇന്ന് (സെപ്റ്റംബര്‍ 14) ജില്ലയില്‍ 224 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 213 പേര്‍ക്കും 353 പേര്‍ രോഗമുക്തരായെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.കാഞ്ഞങ്ങാട് നഗരസഭാ പരിധിയിലാണ് കൂടുതല്‍ പേര്‍ രോഗമുക്തരായത്.
കോവിഡ് നെഗറ്റീവ് ആയവരുടെ തദ്ദേശ സ്വയം ഭരണസ്ഥാപനം തിരിച്ചുള്ള കണക്ക്
അജാനൂര്‍ – 39 – ബദിയഡുക്ക – 2 – ബളാല്‍ – 13 – ബേഡഡുക്ക – 8 – ചെമ്മനാട് -13 – ചെങ്കള -4 – ചെറുവത്തൂര്‍ – 23 – ദേലംപാടി -2 – ഏന്മകജെ -8 – കള്ളാര്‍ -13 – കാഞ്ഞങ്ങാട് -46 – കാസര്‍ക്കോട് – 15 – കയൂര്‍ ചീമേനി -5
കിനാനൂര്‍ കരിന്തളം -9 – കോടോം ബേളൂര്‍ -14 – കുമ്ബള – 2 – കുറ്റിക്കോല്‍ -3 – മധൂര്‍ -9 – മടികൈ -11
മംഗല്‍പാടി -7 – മഞ്ചേശ്വരം -3 – മീഞ്ച -3 – മൊഗ്രാല്‍ പുത്തൂര്‍ -3 – മുളിയാര്‍ -7 നിലേശ്വരം – 4 പടന്ന – 11
പൈവളിഗ -1 – പള്ളിക്കര -17 – പനത്തടി -14 – പിലിക്കോട് – 9 – പുലൂര്‍ പെരിയ -12 – പുത്തിഗെ- 1 – തൃക്കരിപ്പൂര്‍ -11 – ഉദുമ – 4 – വലിയപറമ്ബ -5 – വെസ്റ്റ് എളേരി – 1 – മറ്റു ജില്ല -പാപ്പിനശേരി – 1
നിരീക്ഷണത്തിലുള്ളവർ 4624 പേര്‍
വീടുകളില്‍ 3468 പേരും സ്ഥാപനങ്ങളില്‍ 1156 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4624 പേരാണ്. പുതിയതായി 208 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1537 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 377 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 492 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 208 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലു മായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 423 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ഇതരസംസ്ഥാനത്ത് നിന്നെത്തിയ 4 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാളും, ഉറവിടം ലഭ്യമല്ലാത്ത 6 പേർക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. .