അബുദാബി ; എം എം നാസർ സ്‌മാരക ഫുട്ബാൾ ഇലവൻസ് ടൂർണമെൻ്റിൽ കാസർകോട് ജില്ലാ കെ എം സി സി വിജയിച്ചു . ഇന്ത്യൻ ഇസ്ലാമിക് സെൻ്റർ സ്പോർട്‌സ് വിങ്ങിൻ്റെ ആഭിമുഖ്യത്തിൽ മുൻ ഭാരവാഹിയും സാമൂഹ്യപ്രവർത്തകനുമായ എം എം നാസറിന്റെ സ്മരണാർത്ഥമാണ് ഫുട്‌ബോൾ മത്സരം സംഘടിപ്പിച്ചത് . ഇന്ത്യൻ ഇസ്ലാമിക് സെൻ്റർ പ്രസിഡൻ്റ് പി ബാവ ഹാജിയാണ് ടൂർണമെൻ്റ് ഉദ്ഘാടനം ചെയ്‌തത്.
രാജ്യാന്തര മത്സരങ്ങൾക്ക് വേദിയാകുന്ന അബുദാബിയിലെ സായിദ് സ്പോർട്‌സ് സിറ്റിയിൽ നടന്ന മത്സത്തിൽ ടീം ഫെയ്മസ് രണ്ടാം സ്ഥാനവും കണ്ണൂർ ജില്ലാ കെഎംസിസി പഴയങ്ങാടി ടൗൺ ടീം 1 മുന്നാം സ്ഥാനവും നേടി എട്ടു ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്
ജനറൽ സെക്രട്ടറി എം ഹിദായത്തുള്ള അധ്യക്ഷനായി സ്പോർട്സ് സെക്രട്ടറി സി കെ ഹുസൈൻ സ്വാഗതവും ഷമീർ പുറത്തൂർ നന്ദിയും പറഞ്ഞു വിജയികൾക്ക് ലുലു ഗ്രൂപ്പ് റീജിയണൽ ഡയറക്ടർ അജയ് കുമാർ സമ്മാന ദാനം നടത്തി.
അബുദാബി മലയാളി സമാജം ജനറൽ സെക്രട്ടറി ടി വി സുരേഷ് കുമാർ, ഡോ ധനലക്ഷ്മി, കമ്മ്യൂണിറ്റി പൊലീസ് ഓഫീസർ ആയിഷ, എംഎം ഹാരിസ് യു അബ്ദുള്ള ഫാറുഖി, ശുക്കു റലി കല്ലുങ്ങൽ സി എച്ച് യുസഫ്, അബുബക്കർ ബിസി സമീർ സി തൃക്കരിപ്പൂർ, അഡ്വ കെ വി മുഹമ്മദ് കുഞ്ഞി, 5 കെ അബ്ദു സലാം. ജാഫർ കുറ്റിക്കോട്, ഹാഷിം ഹസ്സൻ, സുനീർ ചുള്ളൻപുറ്റ ഹംസ നടുവിൽ പി കെ അഹമ്മദ്, അൻവർ, അനീഷ് മംഗലം, സാബിർ മാട്ടൂൽ, മൊയ്‌തുട്ടി മവളേരി, ഷറഫുദ്ദീൻ, ഹനീഫ പടിഞ്ഞാറ് മുല എന്നിവർ സമ്മാനദാന ചടങ്ങിൽ പങ്കെടുത്തു