കല്യോട്ട്: കാസര്‍ഗോഡ് വെട്ടേറ്റ് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിന്റെയും കൃപേഷിന്റെയും മൃതദേഹങ്ങള്‍ സംസ്കരിച്ചു. കല്യോട്ട് കൂരാങ്കരിയില്‍ പ്രത്യേകം തയാറാക്കിയ സ്ഥലത്ത് അടുത്തടുത്തായാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ സംസ്കരിച്ചത്.ഞായറാഴ്ച രാത്രിയാണ് ഇരുവരെയും വെട്ടികൊല്ലപ്പെടുത്തിയത്. ഇന്ന് പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കിയ മൃതദേഹങ്ങള്‍ ഒരു മണിയോടെയാണ് ബന്ധുകള്‍ക്ക് വിട്ടുനല്‍കിയത്.
ആശുപത്രിയില്‍നിന്നും വിലാപയാത്രയായി രാത്രി എട്ടോടെയാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ വീടിലെത്തിച്ചത്. വിവിധ സ്ഥലങ്ങളിലായി നൂറുകണക്കിനു ആളുകളാണ് ഇരുവര്‍ക്കും അന്തിമോപചാരം അര്‍പ്പിക്കാനായി എത്തിയത്.വിലാപയാത്രയ്ക്കിടെ കല്യോട്ട് പലയിടങ്ങളിലും പരക്കെ അക്രമം അരങ്ങേറിയിരുന്നു. പോലീസ് കനത്ത സുരക്ഷയാണ് ജില്ലയിലും വിലാപയാത്രയ്ക്കും ഒരുക്കിയത്.