തിരുവനന്തപുരം: കാസര്‍ഗോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഗവര്‍ണറുടെ ഇടപെടല്‍. സംഭവത്തേക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന് അടിയന്തിരമായി റിപ്പോര്‍ട്ട് നല്‍കണമെന്ന് ഗവര്‍ണര്‍ പി.സദാശിവം ആവശ്യപ്പെട്ടു. പ്രശ്നത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച രാവിലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടിരുന്നു. ഇതിനു പിന്നാലെയാണ് വിഷയത്തില്‍ ഗവര്‍ണറുടെ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്.