കാസര്‍കോട് – തെങ്ങിന്റെ കീടരോഗ നിയന്ത്രണം:പരിശീലനം സംഘടിപ്പിച്ചു

221

കാസര്‍കോട് : തെങ്ങിന്റെ കീടരോഗ നിയന്ത്രണവും ആരോഗ്യ പരിപാലനവും ആസ്പദമാക്കിയുളള ശില്പശാലയും പരിശീലന പരിപാടിയും കാസര്‍കോട് കേന്ദ്രതോട്ട വിള ഗവേഷണ സ്ഥാപനത്തില്‍ സംഘടിപ്പിച്ചു. ജില്ലയിലെ പഞ്ചായത്തുകളില്‍ നിന്നും തെരഞ്ഞെടുത്ത കേരകര്‍ഷകരും കൃഷി വകുപ്പിലെ ഉദ്യോഗസ്ഥരും പരിശീലനത്തില്‍ പങ്കെടുത്തു. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ടിസമ്മ തോമസ് ശില്പശാല ഉദ്ഘാടനം ചെയ്തു. സി പി ആര്‍ ഐ ഡയറക്ടര്‍ ഇന്‍ ചാര്‍ജ്ജ് ഡോ.കെ ബി ഹെബാര്‍ അധ്യക്ഷത വഹിച്ചു.

തെങ്ങിന്റെ കീടരോഗബാധയും വിളനഷ്ടവും ആസ്പദമാക്കി തയ്യാറാക്കിയ പ്രസിദ്ധീകരണം മൊഗ്രാല്‍പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് എ.എ ജലീല്‍ പ്രകാശനം ചെയ്തു. കാസര്‍കോട് ആത്മ പ്രോജക്ട് ഡയറക്ടര്‍ സ്റ്റെല്ല ജേക്കബ്ബ് മുഖ്യ പ്രഭാഷണം നടത്തി. സര്‍വീസില്‍ നിന്നു വിരമിക്കുന്ന കൃഷി വിജ്ഞാന കേന്ദ്രം ചീഫ് ടെക്‌നിക്കല്‍ ഓഫീസര്‍ ഡോ.എസ് ലീന, പ്രന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ടിസമ്മ തോമസ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ.സി.തമ്പാന്‍, സയന്റിസ്റ്റ് ഡോ.പി.എസ്.പ്രതിഭ എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു.

തെങ്ങിന്റെ കീടരോഗ നിയന്ത്രണത്തിനു വേണ്ടിയുളള ശാസ്ത്രീയ രീതികള്‍ അനുവര്‍ത്തിക്കുന്നതിന്റെ തോത് വര്‍ധിപ്പിക്കുന്നതിന് കൃഷിവകുപ്പ്, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, കര്‍ഷക കൂട്ടായ്മകള്‍ തുടങ്ങി വിവിധ ഏജന്‍സികളുടെ ഏകോപനം ശക്തിപ്പെടുത്തുന്നതിനെ കുറിച്ചുള്ള ചര്‍ച്ചയും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു. പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ.സി.തമ്പാന്‍ സ്വാഗതവും പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ.കെ.പി.ചന്ദ്രന്‍ നന്ദിയും പറഞ്ഞു.

NO COMMENTS