കാസറഗോഡ് അന്തർ സംസ്ഥാന കവർച്ച സംഘത്തിൽപ്പെട്ടവർ പിടിയിൽ

31

കാസറഗോഡ് : അന്തർ സംസ്ഥാന കവർച്ച സംഘത്തിൽപ്പെട്ടവർ കാസറഗോഡ് പോലീസിന്റെ പിടിയിൽ. ചന്ദ്രകാന്ത (42 ) വെസ്റ്റ്മുംബൈ മഹാരാഷ്ട്ര, രക്ഷക്(26 ) ഉഡുപ്പി. കർണാടക , ആനന്ദ.(27 ) മാണ്ഡ്യ കർണാടക അബ്ദുൽ ജലാൽ പാലാരിവട്ടം കൊച്ചി, നിതിൻ കുമാർ (48 ) ഭഗവതി ഗേറ്റ്, ഉപ്പള, ബാലനാരായണൻ. താന വെസ്റ്റ്. മഹാരാ ഷ്ട്ര എന്നിവരെ കാസറഗോഡ് ഡി വൈ എസ് പി പി. ബാലകൃഷ്ണൻ നായരുടെയും കുമ്പള ഇൻസ്‌പെക്ടർ പ്രമോദി ന്റെയും നേതൃത്വത്തിലുള്ള പോലീസ് സംഘം തന്ത്രപരമായാണ് അറസ്റ്റ് ചെയ്തത് ഇവരാണ് കുമ്പള സോങ്കാലിന് സമീപം പൂട്ടിയിട്ട വീട്ടിൽ നിന്നും കാറും വാച്ചും മറ്റുo കവർച്ച ചെയ്തത്. പൂട്ടിയിട്ട വീട്ടിൽ നിന്നും മോഷണം പോയ ഫോർചുണർ കാർ മഹാരാഷ്ട്രയിൽ നിന്നും തന്ത്രപരമായ നീക്കത്തിലൂടെയാണ് പോലീസ് സംഘം കണ്ടെടുത്തത് തിരിച്ചറിയാതിരിക്കാനായി കാറിന്റെ നമ്പർ മോഷണ സംഘം മാറ്റിയിരുന്നു.

കേസിൽ നേരത്തെ അറസ്റ്റ് ചെയ്ത ഉപ്പള സ്വദേശിയായ നിതിൻകുമാറിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ആണ് ബാലനാരായണൻ അറസ്റ്റിൽ ആയത് . ഇതിൽ ചന്ദ്രകാന്ത, രക്ഷക്. ആനന്ദ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ബൈക്ക് മോഷ്ടാക്കളെ 48 മണിക്കൂറിനുള്ളിൽ പോലീസ്അറസ്റ്റ് ചെയ്യു

കാസറഗോഡ് സബ്ഡിഷനിൽ ഒരാഴ്ചക്കുള്ളിൽ 3 വാഹന മോഷ്ടാക്കൾ അറസ്റ്റിൽ ആയിട്ടുണ്ട് . ബദിയടുക്ക മാവിനാക്കട്ടെയിൽ നിന്നും ഇക്കഴിഞ്ഞ 13 ന്(KL 14 AA 8144 ) ബൈക്ക് മോഷണം പോയിരുന്നു . സൂരം ബയലിൽ രാജയുടെ മകൻ ലോകേഷ് (22 ) കൊയ്‌പാടി മനോഹറിന്റെ മകൻ ദീക്ഷിത് (19 ) എന്നീ ബൈക്ക് മോഷ്ടാക്കളെയാണ് 48 മണിക്കൂറിനുള്ളിൽ പോലീസ്അറസ്റ്റ് ചെയ്യുകയും ബൈക്ക് കണ്ടെടുക്കുകയും ചെയ്തത്.കൂടാതെ കാസറഗോഡ് ചൗകി ഏരിയൽ കോട്ട അമ്പലത്തിനു സമീപത്തു നിന്നും മോഷണം പോയ ഹോണ്ട ആക്റ്റീവ കണ്ടെടുക്കുകയും മോഷ്ടാവിനെ പിടികൂടുകയും ചെയ്തിട്ടുണ്ട്.

അന്വേഷണസംഘത്തിൽ കുമ്പള എസ് ഐ രാജീവ്‌ കുമാർ. സുധീർ. , ചന്ദ്രശേഖരൻ മഞ്ചേശ്വർ . ശിവകുമാർ. S.ഗോകുല, സുഭാഷ് ചന്ദ്രൻ, ശ്രീരാജ് എന്നിവർ ഉണ്ടായിരുന്നു.ജില്ലാ പോലീസ് മേധാവി Dr. വൈഭവ് സക്സേന (ഐ പി എസ്) യുടെ നേതൃത്വത്തിൽ ജില്ലയിൽ കവർച്ച നടത്തുന്ന സംഘങ്ങൾ ക്കെതിരെ ശക്തമായ നടപടികളാണ് പോലീസ് സ്വീകരിച്ചു വരുന്നത്

NO COMMENTS