കാസര്‍കോട്ടെ ഇരട്ടകൊലപാതകത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി ; എസ്പി എ ശ്രീനിവാസ്

206

കാസര്‍കോട്: കാസര്‍കോട്ടെ പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ കല്ലിയോട്ടുണ്ടായ ഇരട്ടകൊലപാതകത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയെന്ന് എസ്പി എ ശ്രീനിവാസ്പറഞ്ഞു. കേസന്വേഷണത്തിന്‍റെ ചുമതലയുള്ള പ്രത്യേക അന്വേഷണ സംഘത്തിന്‍റെ ആദ്യയോഗം നടന്നു.

അന്വേഷണം ഊര്‍ജ്ജിതമായി നടക്കുന്നുണ്ടെന്നും എസ് പി അറിയിച്ചു.കൊലപാതകം രാഷ്ടീയ പ്രേരിതമാണോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ച്‌ മാത്രമെ പറയാന്‍ കഴിയു എന്നും എസ് പി വ്യക്തമാക്കി. ഗൂഢാലോചന അടക്കമുള്ള കാര്യങ്ങളും പ്രത്യേകം പരിശോധിക്കും. കൊല്ലപ്പെട്ടവരെ നേരത്തെ ഭീഷണിപ്പെടുത്തിയ സംഭവം അടക്കം അന്വേഷണ പരിധിയിലുണ്ടെന്നും എസ്പി എ ശ്രീനിവാസ് പറഞ്ഞു

NO COMMENTS