മഞ്ചേശ്വരം: മംഗല്‍പാടി ഗ്രാമപഞ്ചായത്തിലാണ് ആറ് ഏക്കറോളം വിസ്തൃതിയുള്ള നൂറ്റാണ്ടുകള്‍ പഴക്കമുള്ള രഹസ്യമായ അഡ്ക്ക കോട്ട എന്ന പേരിലറിയപ്പെടുന്ന പൈതൃക സ്മാരകമാണ് കാട് കയറിയും കല്ലുകള്‍ ഇടിഞ്ഞും നശിക്കുന്നത്. കോട്ട സന്ദര്‍ശിക്കുകയും സംരക്ഷണത്തിനായി സര്ക്കാറിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും കോട്ടയെ വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങള്‍ നടത്തു മെന്നും മഞ്ചേശ്വരം എംഎല്‍എ എകെഎം അശ്‌റഫ്
പുരാവസ്തു വകുപ്പിന്‍്റെയും സര്‍കാരിന്‍്റെയും ശ്രദ്ധയും സംരക്ഷണവുമില്ലാതെ ഈ കോട്ട ഇവിടെയുണ്ടെന്ന് അധികം ആര്‍ക്കും അറിയില്ല. ഈ പൈതൃക സ്മാരകത്തിൻറെ സംരക്ഷണം ആര് ഏറ്റെടുക്കുമെന്നും പുരാവസ്തു വകുപ്പ് മന്ത്രിയും ജില്ലാ ഭരണകൂടവും അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെടുകയാണ് നാട്ടുകാര്‍. കോട്ടയെ കുറിച്ച് അധികമാര്‍ക്കും അറിയില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു. കാലങ്ങളായി തിരിഞ്ഞ് നോക്കാതെ കാട് കയറിക്കിടക്കുന്ന കോട്ടയുടെ വിവിധ ഭാഗങ്ങളിലായി ചരിത്രത്തെ അടയാളപ്പെടുത്തി കൊണ്ട് ഇളകാതെ കിടക്കുന്ന കല്ലുകള്‍ ഉണ്ടിവിടെ .
കോട്ട നവീകരിച്ച് സംരക്ഷിക്കുന്നതിനായി ജില്ലയുടെ ചുമതല കൂടിയുള്ള പുരാവസ്തു വകുപ്പ് മന്ത്രി അഹ്‌മദ് ദേവര്‍കോവില്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഏറെ കാലപ്പഴക്കമുള്ള ഇതിനകത്ത് രണ്ട് കിണറുകള്‍ ഉണ്ടെന്നും നാട്ടുകാര്‍ സൂചിപ്പിച്ചു. മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി കോട്ട വേണ്ട രീതിയില്‍ സംരക്ഷിച്ചാല്‍ ഇവിടം വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന കേന്ദ്രമാക്കി മാറ്റാന്‍ കഴിയും.