കാസര്‍കോട് ഡയറ്റ് കാര്യോപദേശക സമിതി യോഗം ആഗസ്ത് 2 ന്

152

കാസര്‍കോട് ഡയറ്റിന്റെ 2019-20 വര്‍ഷത്തെ പ്രവര്‍ത്തന പരിപാടികള്‍ക്ക് അന്തിമ രൂപം നല്‍കുന്ന ജില്ലാ കാര്യോപദേശകസമിതി (പ്രോഗ്രാം അഡൈ്വസറി യോഗം (പി.എ.സി) ആഗസ്റ്റ് രണ്ടിന് മായിപ്പാടി ഡയറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി. ബഷീര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാനാവാസ് പാദൂര്‍ അധ്യക്ഷത വഹിക്കും. ഡി.ഡി.ഇ, ഡി.ഇ.ഒ മാര്‍, എ.ഇ.ഒ മാര്‍ , സര്‍വശിക്ഷ അഭിയാന്‍ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.

കൂടാതെ ജില്ലയിലെ കേന്ദ്രസര്‍വകലാശാല, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസ്, സാക്ഷരതാ മിഷന്‍, നെഹ്‌റുയുവകേന്ദ്ര, ആകാശവാണി, ഇന്‍ഫര്‍മേഷന്‍ ഓഫീസ് എന്നിവയുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും.

കാസര്‍കോട് ഡയറ്റിന്റെ കഴിഞ്ഞ പരിപാടികളുടെ അവലോകനവും തനതു പരിപാടികളുടെ അവതരണവും യോഗത്തില്‍ ഉണ്ടാകുമെന്ന് ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ.എം.ബാലന്‍ അറിയിച്ചു.

NO COMMENTS