കാസർകോട് : സിപിഐ എം കാസർകോട് ജില്ലാ സമ്മേളനം മടിക്കൈ അമ്പലത്തുകരയിലെ ‘കെ ബാല കൃഷ്ണൻ നഗറി’ൽ പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രൻപിള്ള ഉദ്ഘാടനംചെയ്തു. കോവിഡ്‌വ്യാപന സാഹചര്യത്തിൽ ഒറ്റദിവസംകൊണ്ട് പൂർത്തിയാക്കി.
സി എച്ച് കുഞ്ഞമ്പു എംഎൽഎ താൽക്കാലിക അധ്യക്ഷനായി. മുതിർന്ന നേതാവ് ടി വി ഗോവിന്ദൻ പതാക ഉയർത്തി. ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ ദീപശിഖ ജ്വലിപ്പിച്ചു.
ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ അവതരിപ്പിച്ച റിപ്പോർട്ടിന്മേൽ ഗ്രൂപ്പുചർച്ചയ്‌ക്കുശേഷം പൊതുചർച്ച നടന്നു. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി കരുണാകരൻ, പി കെ ശ്രീമതി, ഇ പി ജയരാജൻ, കെ കെ ശൈലജ, എം വി ഗോവിന്ദൻ, സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ ആനത്തലവട്ടം ആനന്ദൻ, ടി പി രാമകൃഷ്ണൻ എന്നിവരും സമ്മേളനത്തിൽ പങ്കെടുത്തു. കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ, സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ എന്നിവരും ഉദ്‌ഘാടനച്ചടങ്ങിൽ ഉണ്ടായിരുന്നു ..
എം രാജഗോപാലൻ എംഎൽഎ രക്തസാക്ഷി പ്രമേയവും കെ വി കുഞ്ഞിരാമൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ കെ പി സതീഷ്‌ചന്ദ്രൻ സ്വാഗതം പറഞ്ഞു. സി എച്ച് കുഞ്ഞമ്പു, പി ജനാർദനൻ, സിജി മാത്യു, പി കെ നിഷാന്ത്, ബി എച്ച് ഫാത്തിമത്ത് ഷംന എന്നിവരടങ്ങുന്ന പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിച്ചത്. കർശനമായി കോവിഡ് പെരുമാറ്റ ച്ചട്ടം പാലിച്ചുള്ള സമ്മേളനം മൂന്നു ദിവസത്തേക്ക് നിശ്‌ചയിച്ചതായിരുന്നതെങ്കിലും