കാഞ്ഞങ്ങാട്: കാസര്‍കോട് ഗവ.മെഡിക്കല്‍ കോളജ് അറ്റകുറ്റപ്പണികള്‍ക്കായി താല്‍ക്കാലികമായി അടച്ചിടാൻ തീരുമാനം. ഓക്സിജന്‍ പ്ലാന്റിലേക്കു വൈദ്യുതീകരണം നടത്തുന്നതിന്റെ ഭാഗമായാണുനടപടി.ചട്ടംഞ്ചാലിലെ ടാറ്റാ കോവിഡ് ആശുപത്രിയിലും ഗുരുവനം, കാസര്‍കോട് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലുമാണു നിലവില്‍ ആളുകളെ പ്രവേശിപ്പിക്കുന്നത്.
ആശുപത്രിയില്‍ നിലവില്‍ പത്തില്‍ താഴെ പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇവര്‍ ഡിസ്ചാര്‍ജ് ആകുന്ന തോടെ താല്‍ക്കാലികമായി അടച്ചിടാനാണു തീരുമാനം. ജില്ലയില്‍ താരതമ്യേനെ എണ്ണം വളരെ കുറവാണ്. ഇന്നലെ 246 പേര്‍ക്കാണ് കോവിഡ് പോസിറ്റീവായത്.