കാസര്‍ഗോഡ്: സംസ്ഥാനത്ത് ശനിയാഴ്ച ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള രണ്ടാമത്തെ ജില്ലയാണ് കാസര്‍ഗോഡ്. സംസ്ഥാനത്തു പുതിയ 17 ഹോട്ട്സ്പോട്ടുകളുള്ളതില് ഏറ്റവും കൂടുതല്‍ കാസര്‍ഗോഡ് ജില്ലയിലാണ്.
തൃക്കരിപ്പൂര്‍ സ്വദേശി അബ്ദുല്‍ റഹ്മാന്റെ ( 72) മരണം കോവിഡ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു.ജില്ലയില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന 28 പേരാണ് ശനിയാഴ്ച രോഗമുക്തി നേടി.
പുല്ലൂര്‍ പെരിയ (കണ്ടെയ്ന്മെന്റ് സോണ്‍: 1, 7, 8, 9, 11, 13, 14, 17), പുത്തിഗെ (6, 10), തൃക്കരിപ്പൂര്‍ (1, 3, 4, 5, 7, 11, 13, 14, 15, 16), ഉദുമ (2, 6, 11, 16, 18), വലിയ പറന്പ (6, 7, 10), വോര്‍ക്കാടി (1, 2, 3, 5, 7, 8, 9, 10), വെസ്റ്റ് എളേരി (14) എന്നിവയാണ് ജില്ലയില്‍ പുതുതായി രൂപം കൊണ്ട ഹോട്ട്സ്പോട്ടുകള്‍.
877 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 169 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രിയിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 79 പേരെ നിരീക്ഷണത്തിലാക്കി. 153 പേരെ ആശുപത്രിയിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു.നിലവില്‍ 3613 പേര് ജില്ലയില്‍ നിരീക്ഷണത്തിലുണ്ട്. വീടുകളില്‍ നിരീക്ഷണത്തില്‍ 2662 പേരും സ്ഥാപനങ്ങളില്‍ 951 പേരുമുള്‍പ്പെടെയാണിത്. പുതിയതായി 261 പേരെ കൂടി നിരീക്ഷണത്തിലാക്കി. ഇതുവരെ 29,655 സാന്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. സെന്റിനല്‍ സര്‍വേ അടക്കം 1374 പേരുടെ സാന്പിളുകള്‍ പുതിയതായി പരിശോധനയ്ക്ക് അയച്ചു.